SEARCH


Valiya Valappil Chamundi Theyyam - വലിയവളപ്പിൽ ചാമുണ്ഡി തെയ്യം

Valiya Valappil Chamundi Theyyam - വലിയവളപ്പിൽ ചാമുണ്ഡി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Valiya Valappil Chamundi Theyyam - വലിയവളപ്പിൽ ചാമുണ്ഡി തെയ്യം

ചെറുവത്തൂർ തിമിരി കൊട്ടുമ്പുറം വലിയവളപ്പില്‍ ചാമുണ്ഡിദേവസ്ഥാനത്ത് ആണ് വലിയവളപ്പില്‍ ചാമുണ്ഡി തെയ്യം കെട്ടിയാടുന്നത്. പുനം കാക്കുന്ന കര്‍ഷകദേവതകൂടിയാണ് തിമിരിയിലെയും പരിസരപ്രദേശത്തുക്കാരുടെയും വലിയവളപ്പിലമ്മ അഥവാ വലിയവളപ്പില്‍ ചാമുണ്ഡി തെയ്യം, ഈ തെയ്യം വയലില്‍ വിത്തുവിതച്ച ശേഷമാണ് കര്‍ഷകര്‍ കൃഷിയിറക്കുക. താഴക്കാട്ടുമനയുടെ അധീനതയിലായിരുന്നു പണ്ട് തിമിരിപ്രദേശം. നാലിലാംകണ്ടം മുതല്‍ ഞാണങ്കൈവരെ പരന്നുകിടന്ന വിശാലമായ നെല്‍വയല്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വലിയവളപ്പില്‍ ചാമുണ്ഡിക്കായിരുന്നു. മടയില്‍ചാമുണ്ഡിയാണത്രേ ഈ ഉത്തരവാദിത്വം വലിയവളപ്പില്‍ ചാമുണ്ഡിയെ ഏല്പിച്ചത്.

This Theyyam is performed at Cheruvathur, Thimiri, Kottappuram Sree Valiya valappil Chamundi Devasthanam situated in Kasaragod District. Valiya Valappil Chamundi Theyyam also called “Valiya Valappilamma” is mainly considered Goddess Theyyam who protects Paddy field of place called Thimiri and surroundings. The farmers in this area starts yearly farming only after this Theyyam sowing the rice seeds. Earlier this place was under “Thazhakkattu Mana”. Madayil Chamundi (Goddess Kali) has assigned the responsibility of protecting the paddy field of Thimiri and surroundings which starts from the place called “Nalilaamkandam” to “Nhanankai” to Valiya Valappil Chamundi.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848